നിലമ്പൂരിൽ 14കാരിക്ക് നേരേ ലൈംഗികാതിക്രമം; പ്രതിക്ക് നാലു വർഷം കഠിനതടവും പിഴയും
Nov 27, 2025, 18:08 IST
നിലമ്പൂർ: 14കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് നാലു വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. മൂത്തേടം കാരപ്പുറം സ്വദേശിയായ പുതുവായ് വിനോദ്(34)നെതിരേയാണ് നിലമ്പൂർ അതിവേഗ പോക്‌സോ കോടതി ജഡ്ജി കെ പി ജോയ് ശിക്ഷ പുറപ്പെടുവിച്ചത്.
പിഴയടച്ചാൽ തുക പീഡിതയ്ക്ക് നൽകണമെന്നും, പിഴഅടയ്ക്കാതിരുന്നാൽ രണ്ടു മാസം രണ്ടു ആഴ്ച കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി നിർദേശിച്ചു. 2024 ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. ശിക്ഷാനിർണയത്തിന് പിന്നാലെ പ്രതിയെ തവനൂർ ജയിലിലേക്കു മാറ്റി.
tRootC1469263">.jpg)


