ഇന്ത്യയ്ക്കെതിരെ തീവ്രവാദ ഗൂഢാലോചന നടത്തി : ഏഴ് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് എൻഐഎ

spywrkarrest

 ന്യൂഡൽഹി : രാജ്യത്തിനെതിരെ തീവ്രവാദ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയ ഏഴ് വിദേശ പൗരന്മാരെ എൻഐഎ അറസ്റ്റ് ചെയ്തു. ഒരു യുഎസ് പൗരനും ആറ് യുക്രെയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക്, യുക്രെയിൻ പൗരന്മാരായ ഹുർബ പെട്രോ,സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്‌സ്‌കി, സ്റ്റെഫാങ്കിവ് മരിയൻ, ഹോഞ്ചരുക് മാക്‌സിം, കാമിൻസ്‌കി വിക്ടർ എന്നിവരാണ് അറസ്റ്റിലായത്.

tRootC1469263">

ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്നാണ് പിടിയിലായത്. മ്യാൻമറിൽ വച്ച് ഈ സംഘം ഇന്ത്യയോട് ശത്രുത ഉള്ള സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും എൻഐഎ ആരോപിക്കുന്നു. മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്കും ഇന്ത്യയിലെ ചില നിരോധിത സംഘടനകൾക്കും പ്രതികൾ പരിശീലനം നൽകുന്നതിനായി ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി പ്രതികളെ 11 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Tags