നെയ്യാറ്റിൻകരയിൽ ബൈക്കുകളുടെ മത്സരയോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു

stabbed

 തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് ബൈക്കുകളുടെ മത്സരയോട്ടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണറവിള സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. ജൂലൈ 5 ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

രാത്രി വീടിന് മുന്നിൽ ബൈക്കുകൾ നിരന്തരം റേസ് ചെയ്ത് ശല്യമുണ്ടാക്കുന്നത് മനു ചോദ്യം ചെയ്യുകയായിരുന്നു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ കടുത്ത വാക്കേറ്റത്തിന് കാരണമായി. വാക്കേറ്റം അതിരുകടന്ന് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കണ്ണറവിളയ്ക്ക് സമീപത്തുവെച്ച് ആയിരുന്നു ആക്രമണം.

Tags