സിസിടിവി ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ അയൽവാസികളായ ദമ്പതികളെ വീട് കയറി ആക്രമിച്ചു ; യുവാവ് അറസ്റ്റിൽ
സിസിടിവി ക്യാമറ സ്ഥാപിച്ചതിന്റെ വിരോധത്തിൽ അയൽവാസികളായ ദമ്പതികളെ വീട് കയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി അനൂപ് ആണ് പിടിയിലായത്. 23 അനൂപ് കാപ്പ നിയമപ്രകാരം ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ദമ്പതിമാരെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് വീണ്ടും പിടിയിലാകുന്നത്. അയൽവാസികൾ തങ്ങളുടെ വീട്ടിൽ സിസിടിവി വെച്ചതാണ് അനൂപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
tRootC1469263">നാട്ടിലെ പൊതു ശല്യമായ അനൂപിനെ കൂടി പ്രതിരോധിക്കാനാണ് അയൽവാസി തൻറെ വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. എന്നാൽ ഇത് മനസിലാക്കിയ യുവാവ് ജനുവരി എട്ടാം തീയതി ഉച്ചയോടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ പുറത്ത് ഇടിച്ച് വീഴ്ത്തിയ ശേഷം കൊല്ലുമെന്ന് ഭീഷണി മുഴക്കി. തടസം പിടിക്കാനെത്തിയ ഗൃഹനാഥൻറെ ഭാര്യയേയും അനൂപ് മർദ്ദിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
.jpg)


