നെടുങ്കണ്ടത്ത് എക്‌സൈസിന്റെ ചാരായ വേട്ട : ഒരാൾ അറസ്റ്റിൽ

excise1
excise1

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് എക്‌സൈസിന്റെ ചാരായ വേട്ട, ഒരാൾ അറസ്റ്റിൽ. ജീപ്പിൽ കടത്തിക്കൊണ്ടുവന്ന പത്ത് ലിറ്റർ ചാരായം പിടികൂടി. മാവറസിറ്റി കോലംകുഴിയിൽ മാത്യു ജോസഫിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മൈലാടുംപാറയ്ക്ക് സമീപം കരിമലയിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം ഉല്പാദിപ്പിച്ച് വൻതോതിൽ വില്പന നടത്തുന്ന ആളാണ് മാത്യു. തോട്ടം മേഖലയിൽ ഇയാൾ വ്യാപകമായി വ്യാജമദ്യം മുമ്പ് വിൽപ്പന നടത്തിയിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ തോട്ടവും ഗോഡൗണുകളും കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

Tags