നെടുമങ്ങാട് പെപ്പർ സ്പ്രേ അടിച്ച് മാലപൊട്ടിക്കാൻ ശ്രമിച്ച് പ്രതികൾ പിടിയിൽ

police8
police8

തിരുവനന്തപുരം: നെടുമങ്ങാട്-വെള്ളനാട് റോഡിൽ പെപ്പർ സ്‌പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമം. മുണ്ടേല സ്വദേശിനി സുലോചനയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. പ്രതികൾ ആസൂത്രിതമായി മോഷണം നടത്താനായി പെപ്പർ സ്പ്രേ ഉപയോഗിച്ച് ഇരയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇവരുടെ നീക്കം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെട്ടതോടെ മോഷണശ്രമം പരാജയപ്പെട്ടു.

tRootC1469263">

നാട്ടുകാർ ചേർന്ന് പിടികൂടിയ പ്രതികളെ ഉടൻ തന്നെ പോലീസിന് കൈമാറി. അരുവിക്കര സ്വദേശികളായ നൗഷാദ് (31), അൽ അസർ (35) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ അരുവിക്കര പോലീസ് കേസെടുത്തു.

Tags