ഹമദ് രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
Fri, 17 Mar 2023

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3.3 കിലോഗ്രാം കഞ്ചാവും 2.119 കിലോഗ്രാം ഹഷീഷുമാണ് പിടികൂടിയത്.
നിയമ നടപടികളുടെ ഭാഗമായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.അടുത്തിടെ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗം 1,977 ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തിരുന്നു.അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.