ഓൺലൈൻ ഓഹരി വ്യാപാരത്തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് 52.85 ലക്ഷം രൂപ നഷ്ട്ടമായി


മൂവാറ്റുപുഴ: വാട്‌സാപ്പ് ഗ്രൂപ്പിലൂടെയുള്ള ഓൺലൈൻ ഓഹരി വ്യാപാരത്തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് 52.85 ലക്ഷം രൂപ നഷ്ടമായി. ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിൽ വീണത്. ലിങ്കിൽ കയറിയതോടെ ഒരു ഓൺലൈൻ ട്രേഡിങ് ഗ്രൂപ്പിൽ അംഗമായി. തുടർന്ന് മേയ് 13 മുതൽ 31 വരെ നടത്തിയ 12 ട്രാൻസാക്ഷനിലൂടെ ഇത്രയും പണം തട്ടിപ്പുകാരുടെ പക്കലായി. വീണ്ടും 80 ലക്ഷം കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടതോടെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സഹായം തേടിയപ്പോഴാണ് ചതിയിൽ പെട്ട കാര്യം നിക്ഷേപകന് മനസ്സിലാകുന്നത്.
tRootC1469263">പരിശോധനയിൽ വ്യാജ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് വ്യക്തമായി. പരാതിയെത്തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക നിക്ഷേപ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന പ്രശസ്തനായ ഒരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോടനുബന്ധിച്ചു കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് വലിയ തട്ടിപ്പിൽ പെട്ടത്.
