മൂവാറ്റുപുഴ കടാതി പള്ളിയിലെ സ്‌ഫോടനം ; പള്ളി വികാരിക്കും ട്രസ്റ്റിമാർക്കുമെതിരെ കേസെടുത്ത് പൊലീസ്
Jan 5, 2026, 19:54 IST
എറണാകുളം മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ വെടിമരുന്ന് സ്‌ഫോടനത്തിൽ പള്ളി വികാരിക്കും ട്രസ്റ്റിമാർക്കുമെതിരെ പൊലീസ് കേസെടുത്തു.
സുരക്ഷാ വീഴ്ച വരുത്തിയതിനും സ്ഫോടകവസ്തു നിയമ ലംഘനം നടത്തിയതിനുമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പള്ളി വികാരി ഫാ. ബിജു വർക്കി, ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
tRootC1469263">.jpg)


