മട്ടന്‍ കറി ഉണ്ടാക്കി നൽകിയില്ല ; തെലങ്കാനയിൽ യുവതിയെ കൊലപ്പെടുത്തി ഭർത്താവ്
Mar 13, 2025, 19:37 IST


തെലങ്കാന: തെലങ്കാനയിലെ മഹാബുബാബാദില്‍ മട്ടന്‍ കറി ഉണ്ടാക്കി നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി യുവാവ്. 35കാരിയായ മാലോത്ത് കലാവതിയാണ് കൊല്ലപ്പെട്ടത്.
മട്ടന്‍ കറി ഉണ്ടാക്കി നല്‍കാത്തതിനെത്തുടർന്ന് കലാവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് ഒടുവില്‍ ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. കുടുംബത്തില്‍ ഉണ്ടായ ചെറിയൊരു പ്രശ്‌നം ഇങ്ങനൊരു കൊലപാതകത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.