മുത്തങ്ങയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
May 18, 2026, 18:44 IST
മുത്തങ്ങയിൽ വൻ ലഹരി വേട്ട. കർണാടകയിൽ നിന്ന് കെഎസ്‌ആർടിസി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി.
മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി വീട്ടിൽ പി.കെ മുഹമ്മദ് ആഷിഖ്(21) പുളിക്കൽ വീട്ടിൽ പി. ആദിൽ റമീസ്(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
.jpg)

