കോടിക്കണക്കിന് രൂപയുടെ കുഴൽ പണവുമായി മുത്തങ്ങയിൽ രണ്ടു പേർ പിടിയിൽ
May 6, 2026, 18:45 IST
കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയുമായി അന്തർ സംസ്ഥാന ചെക്‌പോസ്റ്റായ മുത്തങ്ങയിൽ രണ്ടുപേരെ പോലീസ് പിടികൂടി.കാറിൽ കടത്തുകയായിരുന്ന രണ്ടു കോടിയിലധികം രൂപയുടെ കുഴൽപണമാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്.
സുൽത്താൻബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ വീട്ടിൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ വീട്ടിൽ പി.ടി ഇസ്മായിൽ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പോലീസ് ചേക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
.jpg)

