മ​സ്കത്തിൽ മ​യ​ക്കു​മ​രു​ന്ന്​ ക​ടത്തിയ ര​ണ്ട്​ വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

google news
drug arrest

മ​സ്ക​ത്ത്​: രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 53 കി​ലോ​യി​ല​ധി​കം വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്തു.

മ​സ്ക​ത്ത്​ ഗ​വ​ർ​​ണ​റേ​റ്റി​ലെ ബീ​ച്ചി​ൽ​നി​ന്നാ​ണ്​ സ്‌​പെ​ഷ​ൽ ടാ​സ്‌​ക് പൊ​ലീ​സി​‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഫോ​ർ കോ​മ്പാ​റ്റി​ങ്​ ഡ്ര​ഗ്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ​സ് പി​ടി​കൂ​ടു​ന്ന​ത്. ​

ക​ട​ൽ വ​ഴി മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ത്തോ​​ടൊ​പ്പ​മാ​യി​രു​ന്നു ഇ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

Tags