35 കാരിയെ കൊലപ്പെടുത്തി കാമുകൻ

kottayam-crime
kottayam-crime

പെൺസുഹൃത്തുക്കളുടെ സഹായത്തോടെ 35 കാരിയായ കാമുകിയെ കൊന്ന് യുവാവ്. തിരുചിറപ്പള്ളി സ്വദേശി ലോകനായകി എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനായ അബ്ദുൽ അസീസ്, ഡേറ്റിംഗ് ആപ്പിലൂടെ യുവാവിന്റെ സുഹൃത്തുക്കളായ താവിയ സുൽത്താന , ആർ.മോനിഷ എന്നിവർ ചേർന്നായിരുന്നു കൊലപാതകം നടത്തിയത്. മൂന്ന് പേരെയും കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം ചെയ്യാമെന്ന അബ്ദുൽ അസീസിന്‍റെ വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറിയിരുന്നു.

അതേസമയം എഞ്ചിനിയറിങ് വിദ്യാർത്ഥി ആയ അബ്ദുൽ അസീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. തുടർന്ന് ലോകനായകി മതം മാറിയിരുന്നു. പന്നീട് ഇയാൾക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ വിവാഹം നടത്തണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. കൂടാതെ വിവാഹം ചെയ്തില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഇതോടെയാണ് മാർച്ച് 1 ന് യുവാവ് എത്തി 35കാരിയെ കൂട്ടിക്കൊണ്ട് പോയത്.

Tags