മകൾക്കും 4 പേരക്കുട്ടികൾക്കും വിഷം നൽകി കൊലപ്പെടുത്തി വയോധികയുടെ ആത്മഹത്യ ചെയ്തു

crime

ന്യൂയോർക്കിൽ മകളെയും നാല് പേരക്കുട്ടികളെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം വയോധിക ആത്മഹത്യ ചെയ്തതായി പൊലീസ്. മെക്കാനിക്വില്ലിലെ ഒരു അപ്പാർട്ട്‌മെന്റിൽ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

സംഭവത്തിൽ കുട്ടികളുടെ മുത്തശ്ശിയായ ആമി സ്റ്റെഡ്മാനെ (64) പൊലീസ് പ്രതിയായി പ്രഖ്യാപിച്ചു. ആമി സ്റ്റെഡ്മാൻ, ഇവരുടെ മകൾ സാറാ മൈയേഴ്സ് (44), പേരക്കുട്ടികളായ ഹാർപ്പർ ഹാർമൻ (13), ഹഡ്സൻ ഹാർമൻ (11), ഗാവിൻ ഹാർമൻ (10), ഗ്രേസിലിൻ ഹാർമൻ (10) എന്നിവരാണ് മരിച്ചത്.

Tags