ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതക കേസ് ; കുറ്റപത്രം സമർപ്പിച്ചു

police

ആലുവ: ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതക കേസിൽ പോലീസ് കുറ്റപത്രങ്ങൾ സമർപ്പിച്ചു. കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ മാത്രമാണ് ഏക പ്രതി. ചെങ്ങമനാട് പോലീസ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്.

2025 മെയ് 19-നായിരുന്നു സംഭവം. മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ് അമ്മ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ചെറിയച്ഛനെതിരെയും പോലീസ് പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പുത്തൻകുരിശ് പോലീസ് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ് ഈ കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം പുറത്തുവന്നത്.

ആദ്യം, കുട്ടിയെ ആലുവയിൽ നിന്ന് കാണാതായി എന്നായിരുന്നു അമ്മ പോലീസിന് നൽകിയ മൊഴി. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയുമായി യുവതി ആലുവയിൽ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടർന്ന് നടന്ന വിശദമായ ചോദ്യം ചെയ്യലിൽ, കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി സമ്മതിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി.

Tags