ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

kottayam-crime
kottayam-crime

മ​ഞ്ചേ​ശ്വ​രം: കി​ണ​റ്റി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫി​നെ (52) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ പ്ര​തി പിടിയിൽ. സംഭവത്തിൽ അ​ഭി​ഷേ​ക് ഷെ​ട്ടി​യെ (25) ആ​ണ് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്റ്റു​ ചെ​യ്ത​ത്. അ​ഭി​ഷേ​ക് ഷെ​ട്ടി ഓ​ടി​ച്ചി​രു​ന്ന സ്കൂ​ൾ ബ​സി​ൽ നാ​ലു​മാ​സം മു​മ്പ്‌ ഓ​ട്ടോ ഇ​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ മു​ഹ​മ്മ​ദ് ഷെ​രി​ഫു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്‌ ഷെ​ട്ടി​യെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ്‌ ഡ്രൈ​വ​ർ ജോ​ലി​യി​ൽ​ നി​ന്ന്‌ പി​രി​ച്ചു​വി​ട്ടു. ഇ​തി​ന്റെ പ്ര​തി​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‌ കാ​ര​ണ​മെ​ന്ന്‌ എ.​എ​സ്.​പി. പി. ​ബാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അതേസമയം മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് കു​ഞ്ച​ത്തൂ​ർ മാ​ഞ്ഞിം​ഗു​ണ്ടെ​യി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തിയത്. കി​ണ​റി​ന് സ​മീ​പ​ത്ത് ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ ചെ​രി​ഞ്ഞു​കി​ട​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കി​ണ​റി​ന​രി​കി​ൽ ചോ​ര പ​റ്റി​യ തു​ണി​ക​ളും ചെ​രു​പ്പും പേ​ഴ്സും ക​ണ്ടെ​ത്തി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പേ​ഴ്സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ന്ന ഫോ​ട്ടോ​യും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​ത്.

Tags