തഹാവൂര്‍ റാണ സന്ദര്‍ശിച്ച സ്ഥലങ്ങളെ കേന്ദ്രീകരിച്ച് എന്‍ ഐ എ അന്വേഷണം നടത്തും; കേരളത്തിലും അന്വേഷണം നടത്താൻ സാധ്യത


2007 -2008 കാലഘട്ടത്തില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായുള്ള ബന്ധം മുഖ്യപ്രതി ഹെഡ്‌ലിക്ക് വേണ്ടി നടത്തിയ സ്ലീപ്പര്‍ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവ അന്വേഷിക്കും.
മുംബൈ : മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ സന്ദര്‍ശിച്ച സ്ഥലങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താന്‍ എന്‍ ഐ എ. ഉത്തര്‍പ്രദേശ്, ഗോവ, കൊച്ചി എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകളുമായി ഇയാള്‍ക്കുള്ള ബന്ധം ഉള്‍പ്പടെ അന്വേഷിക്കാനാണ് എന്‍ ഐ യുടെ നീക്കം.
മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കുകയാണ് എന്‍ ഐ എ. 2008 നവംബര്‍ 13 മുതല്‍ 21 വരെ ഇയാള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ എന്‍ ഐ എ തെളിവെടുപ്പ് നടത്തിയേക്കും.

ഉത്തര്‍പ്രദേശിലെ ആഗ്ര, ഗോവ കൊച്ചി എന്നിവിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലേക്കും അന്വേഷണമെത്താന്‍ സാധ്യതയുണ്ട്. 2007 -2008 കാലഘട്ടത്തില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയിബയുമായുള്ള ബന്ധം മുഖ്യപ്രതി ഹെഡ്‌ലിക്ക് വേണ്ടി നടത്തിയ സ്ലീപ്പര്‍ റിക്രൂട്ട്‌മെന്റുകള്‍ തുടങ്ങിയവ അന്വേഷിക്കും.
നിലവില്‍ എന്‍ ഐ എ ആസ്ഥാനത്തെ അതീവ സുരക്ഷാ സെല്ലില്‍ കഴിയുന്ന സഹാവൂര്‍ റാണയെ 12 അംഗ അന്വേഷണസംഘ ചോദ്യം ചെയ്തുവരികയാണ്. സുരക്ഷയുടെ ഭാഗമായി സി സി ടി വി, വൈദ്യ പരിശോധന എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭീകരാക്രമവുമായി ബന്ധപ്പെട്ട നടത്തിയ ഗൂഢാലോചനയുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ തേടുകയാണ് എന്‍ ഐ എ.