മുംബൈയിൽ റോഡില്‍ കണ്ട സ്യൂട്ട്‌കേസ് തുറന്നപ്പോള്‍ യുവതിയുടെ മൃതദേഹം

google news
death

മുംബൈ: പോലീസിന് ലഭിച്ച ഫോൺ കല്ലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ   നഗരത്തില്‍ സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുര്‍ള സി.എസ്.ടി. റോഡിലെ ശാന്തിനഗറിലാണ് ഉപേക്ഷിച്ചനിലയില്‍ കാണപ്പെട്ട സ്യൂട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍

25-നും 35-നും ഇടയില്‍ പ്രായംതോന്നിക്കുന്ന യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് ശാന്തിനഗറില്‍ മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഒരു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചനിലയില്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

 ടിഷര്‍ട്ടും ട്രാക്ക് പാന്റ്‌സുമാണ് യുവതിയുടെ വേഷം. സംഭവസ്ഥലത്തുനിന്ന് മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags