യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അമ്മയ്ക്കയച്ചു, പണം ആവശ്യപ്പെട്ടു; പ്രതി അറസ്റ്റിൽ

arrest1
arrest1

വടകര: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ  അറസ്റ്റ് ചെയ്ത് സൈബര്‍ക്രൈം പോലീസ് . കല്ലാനോട് കാവാറപറമ്പില്‍ അതുല്‍ കൃഷ്ണനെയാണ് റൂറല്‍ സൈബര്‍ക്രൈം ഇന്‍സ്‌പെക്ടര്‍ സി.ആര്‍. രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. യുവതിയുടെ മോര്‍ഫ്‌ചെയ്ത ചിത്രം വാട്സാപ്പിലൂടെ അമ്മയ്ക്ക് അയച്ചുകൊടുത്ത് സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയാണ് യുവാവ് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് യുവതിയുടെ അമ്മ പരാതിയുമായി സൈബര്‍ ക്രൈംപോലീസിനെ സമീപിക്കുകയായിരുന്നു.ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ. അബ്ദുല്‍ ജലീല്‍, എസിപിഒ ലിനീഷ് കുമാര്‍, സിപിഒ മാരായ വി.പി.ഷഫീഖ്, പി. ലിന എന്നിവരും ഉണ്ടായിരുന്നു.

Tags

News Hub