സാദിഖലി തങ്ങളുടെ മോർഫ് ചെയ്‌ത ഫോട്ടോ അശ്ലീല വാക്കുകൾ ഉപയോഗിച്ച് പ്രചരിപ്പിച്ച കേസ് ; യുവാവ് അറസ്റ്റിൽ

morfphoto

 മുസ്ല‌ിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അൻവറാണ് അറസ്റ്റിലായത്.
തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ റസാഖിന്റെ പരാതിയിലാണ് അറസ്റ്റ്. 

നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമം നടത്തിയെന്നും ഇത് പലപ്പോഴും കയ്യേറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
'നന്നമ്പ്ര പൊളിറ്റിക്സ്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് സാദിഖലി തങ്ങളുടെ മോർഫ് ചെയ്‌ത ഫോട്ടോ പ്രതി പ്രചരിപ്പിച്ചുവെന്നും അശ്ലീല വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

Tags