മൂവാറ്റുപുഴയിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ അടിവസ്ത്രം മാത്രം ധരിച്ച് മോഷണത്തിന് കയറിയ പ്രതി പിടിയിൽ

65-year-old man arrested for raping and murdering four-year-old girl

 മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ ബിവറേജസ് ഔട്ട്‌ലെറ്റിൽ അടിവസ്ത്രം മാത്രം ധരിച്ച് മോഷണത്തിന് കയറിയ നിരവധി കേസുകളിലെ പ്രതിയെ പോലീസ് പിടികൂടി. കുര്യൻമല സ്വദേശി നൈസാബ് (28) ആണ് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി മദ്യശാലയുടെ രണ്ടാം നിലയിലേക്ക് കയറുന്നതിനായി ഇരുമ്പ് ഗോവണിയിൽ ജീൻസും മൊബൈൽ ഫോണും അഴിച്ചുവെച്ചാണ് ഇയാൾ മുകളിലേക്ക് കയറിയത്. എന്നാൽ താഴ് പൊളിക്കാൻ സാധിക്കാത്തതിനെ തുടർന്ന് മോഷണശ്രമം ഉപേക്ഷിച്ച് ഇയാൾ മടങ്ങുകയായിരുന്നു.

ബുധനാഴ്ച രാവിലെ ജീവനക്കാരെത്തി പരിശോധിച്ചപ്പോൾ ഗോവണിയിൽ ജീൻസും ഫോണും കണ്ടെത്തുകയും ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. തുടർന്ന് ഉച്ചയോടെ അഴിച്ചുവെച്ച ഫോൺ തിരികെ എടുക്കാൻ സ്ഥലത്തെത്തിയ പ്രതിയെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

Tags