പ്രായപൂർത്തിയാകാത്ത 16 കുട്ടികളെ പീഡിപ്പിച്ച മോൺസ്റ്റർ നാനിക്ക് 707 വർഷം തടവ് ശിക്ഷ

google news
crime

കാലിഫോര്‍ണിയ: പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച 'മോൺസ്റ്റർ നാനി' എന്നറിയപ്പെടുന്ന യുവാവിന് 707 വര്‍ഷം തടവുശിക്ഷ. മാത്യു സക്രസെവ്സ്കി എന്ന 34കാരനെയാണ് യു.എസ് കോടതി ശിക്ഷിച്ചത്. രണ്ട് മുതല്‍ 14 വയസ്സ് വരെയുള്ളവരാണ് നാനിയുടെ പീഡനത്തിന് ഇരയായത്.

2014 ജനുവരിക്കും 2019 മേയ് മാസത്തിനും ഇടയിലാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തത്. എട്ടു വയസുകാരനെ മാത്യു അനുചിതമായി സ്പർശിച്ചെന്നു പറഞ്ഞ് മാതാപിതാക്കള്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.

കുട്ടികളെ നോക്കുന്ന ജോലി ഇയാൾ ചെയ്തിരുന്നു. എന്നാൽ തങ്ങളുടെ കുട്ടികളെ നോക്കാനായി "രാക്ഷസനെ" വാടകയ്‌ക്കെടുത്തതിന്‍റെ കുറ്റബോധത്തിലാണ് ര‍ക്ഷിതാക്കൾ. 'പുഞ്ചിരി തൂകുന്ന വേഷമണിഞ്ഞ രാക്ഷസന്‍' എന്നാണ് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ, മാത്യു സക്രസെവ്സ്കിയെ വിശേഷിപ്പിച്ചത്.

ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരനാണ് പ്രതിയെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടോഡ് സ്പിറ്റ്സർ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കുന്നതിലായിരുന്നില്ല പ്രതിക്ക് താത്പര്യം. ലൈംഗിക സംതൃപ്തിക്ക് വേണ്ടി കുട്ടികളെ ഇരകളാക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Tags