പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് നാലു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും
Jan 29, 2025, 15:20 IST


ബംഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. മുൽബാഗൽ സ്വദേശി സിറാജ് പാഷക്കാണ് കോലാറിലെ അഡീഷനൽ ജില്ല സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരമായി ഇരയുടെ കുടുംബത്തിന് കൈമാറണം. കഴിഞ്ഞവർഷം ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.