പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ് :32 വർഷം കഠിന തടവും പിഴയും

afaraf
afaraf

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്  32 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും.മാറനല്ലൂർ കണ്ട്‌ല സ്വദേശി യാസർ അറഫതിനാണ്  കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്. നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കെ പ്രസന്ന ആണ് വിധി പറഞ്ഞത്. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷവും അഞ്ച് മാസവും അധികമായി ജയിൽശിക്ഷ അനുഭവിക്കണം.

tRootC1469263">

2019ൽ നടന്ന സംഭവത്തിൽ മാറനല്ലൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 18 വസ്തുതകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ എസ് സന്തോഷ് കുമാർ, എഫ് വിനോദ്, ലൈസൺ ഓഫീസർമാരായ ശ്യാമള ദേവി, ജിനീഷ് എന്നിവർ ഹാജരായി. മാറനല്ലൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന വി എസ് രതീഷ് ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Tags