മൊബൈൽ നൽകാത്തതിൽ മനംനൊന്ത് 16കാരി ജീവനൊടുക്കി
Mar 9, 2025, 18:10 IST


മംഗളൂരു: മാതാവ് മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിൽ ജീവനൊടുക്കി 16കാരി. മംഗളൂരു കോട്ടയിലെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഐറോഡിലാണ് സംഭവം നടന്നത്. ഒന്നാം വർഷ പി.യു വിദ്യാർഥിനി ആശയാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് അവധിയിലിരിക്കെയാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ആശ മാതാവിനോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടപ്പോൾ പിന്നീട് നൽകാമെന്ന് ഉറപ്പുനൽകി. തുടർന്ന് നൽകാൻ വൈകിയതിൽ അസ്വസ്ഥയായ മകൾ ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്ന് കോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.