മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് വൻ തട്ടിപ്പ്; നാലു സംസ്ഥാനങ്ങളിൽ നിന്നായി 22 പേർ പിടിയിൽ

NEET leak case: Coaching center owner in Maharashtra arrested

 രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ഡൽഹി പൊലീസ് നടത്തിയ പരിശോധനയിൽ 22 പേർ അറസ്റ്റിൽ. ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന.

11 സൈബർ കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. വ്യാജ മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് 22,000-ത്തിലധികം ആളുകളിൽ നിന്നായി 20 കോടി രൂപയിലധികം തട്ടിയെടുത്തതായാണ് പൊലീസ് കണ്ടെത്തൽ. 2,080 പരാതികൾ പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി കെവൈസി അപ്ഡേറ്റ്, ലൈഫ് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. മൊബൈലിൽ APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ബാങ്ക് വിവരങ്ങളും OTP-കളും കൈക്കലാക്കുകയായിരുന്നു രീതി. 

Tags