പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
May 20, 2023, 19:28 IST

ഗാന്ധിനഗർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.വാകത്താനം നാങ്കുളം വീട്ടിൽ മിഥുൻ എബ്രഹാം (33) എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഗാന്ധിനഗർ എസ്.ഐ സുധി കെ. സത്യപാലൻ, മാർട്ടിൻ അലക്സ്, മനോജ് പി.പി, എ.എസ്.ഐ പത്മകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.