മീനങ്ങാടിയിൽ പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ


മീനങ്ങാടി : മീനങ്ങാടിയിൽ കസ്റ്റഡിയിലെടുക്കാൻ വന്ന പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്കാണ് പരിക്കേറ്റത്. മീനങ്ങാടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഇ. അൽത്താഫ്, എം.എ. അർജുൻ എന്നിവർക്കാണ് ആക്രമണകത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ബസ് ഡ്രൈവർ ശരത് (29), കണ്ടക്ടർ വിഷ്ണുപ്രകാശ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
tRootC1469263">അതേസമയം ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കൊളവയൽ മാനിക്കുനിയിലായിരുന്നു സംഭവം നടന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രദേശത്തെ ഒരു വീട്ടിൽ ശരതും വിഷ്ണുപ്രകാശും അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടുടമ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസുകാരായ അൽത്താഫും അർജുനും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
