മീനങ്ങാടിയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

65-year-old man arrested for raping and murdering four-year-old girl

 കൽപ്പറ്റ: വയനാട് മീനങ്ങാടിയിൽ എംഡിഎംഎയും കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചുള്ളിയോട് സ്വദേശി മുഹമ്മദ് ഷിനാസ് (25), അമ്പലവയൽ സ്വദേശി മുഹമ്മദ് റിജാസ് (24), മലപ്പുറം സ്വദേശി മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ പുറക്കാടി ചെമ്മണാംക്കുഴി ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് സംഘം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ മൂവരും പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. ഇതിൽ സംശയം തോന്നിയ പോലീസ് യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന ലഹരിമരുന്ന് കണ്ടെടുത്തത്. ഇവരിൽ നിന്ന് 0.58 ഗ്രാം എംഡിഎംഎയും 2.1 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. സബ് ഇൻസ്പെക്ടർ ഡി. മിഥുനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags