എംഡിഎംഎയും കഞ്ചാവും തോക്കുമായി മൂന്നുപേർ അറസ്റ്റിൽ
Apr 10, 2025, 18:24 IST


മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എംഡിഎംഎയും,കഞ്ചാവും, തോക്കുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്നും 3.2 ഗ്രാം എംഡിഎംഎ, 5 ഗ്രാം കഞ്ചാവ്, മൂന്ന് മൊബൈൽ ഫോണുകൾ, ഒരു തോക്ക് എന്നിവ പിടികൂടി. പ്രതികൾ മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തു കോളേജ് വിദ്യാർഥികൾക്കും സിനിമ മേഖലയിലെ ചിലർക്കുമായി കൊണ്ടുവന്ന രാസ ലഹരിയാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് പറഞ്ഞു.