3.12 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
Sat, 20 May 2023

മരട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കോട്ടയം മണ്ണാർക്കാട് പാലക്കുഴിയിൽ മെൻസൺ (22), മണ്ണാർക്കാട് മൂലെപറമ്പിൽ എബി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിൽപനക്ക് എത്തിച്ച 3.12 ഗ്രാം എം.ഡി.എം.എയുമായി നെട്ടൂരിൽ വെച്ചാണ് ഇവർ പിടികൂടിയത്. പനങ്ങാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കും.