തൃശ്ശൂരിൽ 2.51 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍

arrest
arrest

തൃശൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ എറിയാട് അമ്പലത്ത് വീട്ടില്‍ ഇബ്‌നുള്‍ മുഹമ്മദ്(24), ചെന്ത്രാപ്പിന്നി കുടംപുളി വീട്ടില്‍ നിഷിക് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 2.51 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. വാഹനപരിശോധനയില്‍ കോതകുളത്തുവച്ചാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരുടെ കാറില്‍നിന്ന് എം.ഡി.എം. എ. വില്‍ക്കാനായി സൂക്ഷിച്ച കവറുകളും ഫണലും കണ്ടെടുത്തു.

പ്രതികള്‍ ബംഗളുരുവില്‍ നിന്നാണ് വില്പനയ്ക്കായി ലഹരി വസ്തുക്കള്‍ കൊണ്ടുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഇബിനുള്‍ മുഹമ്മദ് 2022 ല്‍ മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടിപിടി കേസില്‍ ഉള്‍പെട്ടിട്ടുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ മേല്‍നോട്ടത്തില്‍ വലപ്പാട് എസ്. എച്ച്.ഒ. രമേശ്, എസ്.ഐ. സദാശിവന്‍, എസ്.ഐ. സിനി, എസ്.സി.പി.ഒ. പ്രബിന്‍,മനോജ്, റഷീദ് സോഷി സി.പി.ഒ. സന്ദീപ് ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ. ജയകൃഷ്ണന്‍, ഷൈന്‍, സൂരജ്‌ദേവ്, ബിജു ഇയാനി, ബിജു, സോണി സി.പി.ഒ. ഷിന്റോ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Tags