മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

mdma
mdma

പട്ടിക്കാട്: പട്ടിക്കാട് 38.5 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച എംഡിഎംഎയാണ് പിടികൂടിയത്.

എറണാകുളം വാതുരുത്തി സ്വദേശി നികര്‍ത്തില്‍വീട്ടില്‍ വിനു(ആന്റണി-38) ആണ് പോലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. ബുധനാഴ്ച പുര്‍ച്ചെ 1.30-ന് മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

Tags