പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് അറസ്റ്റിൽ

mdma,kannur

 കരുനാഗപ്പള്ളി : കൈവശം വച്ചിരുന്ന എംഡിഎംഎ പൊലീസിനെ കണ്ടു വിഴുങ്ങിയെങ്കിലും, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജില്ലാ ആശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലൂടെ വിഴുങ്ങിയ എംഡിഎംഎ കണ്ടെടുത്തു. 

കുലശേഖരപുരം ആദിനാട് വടക്ക് മദീന മൻസിലിൽ എ.സക്കീറാണു (32) എം‍ഡിഎംഎ വിഴുങ്ങിയത്. ബെംഗളൂരുവിൽ നിന്നും കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. 
ഇയാളിൽ നിന്ന് 11.260 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.

tRootC1469263">

Tags