കുന്നംകുളത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
May 18, 2023, 21:40 IST

കുന്നംകുളം: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ആലങ്ങോട് പാവിട്ടപ്പുറം ഇല്ലിക്കൽ വീട്ടിൽ മുഹമ്മദ് ഷഫീഖിനെയാണ് (22) കുന്നംകുളം എക്സൈസ് സംഘം പന്നിത്തടം ചിറമനേങ്ങാട്ടുനിന്ന് പിടികൂടിയത്.
ഇയാളിൽനിന്ന് ആറ് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ യുവാവ്. പ്രതിയുടെ കൈയിൽനിന്ന് 4000 രൂപയും രണ്ട് മൊബൈൽ ഫോണുകളും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.