കൊച്ചിയിൽ എം.ഡി.എം.എയും ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
Sat, 20 May 2023

കൊച്ചി: എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവയുമായി യുവാവ് പിടിയിൽ. ഫോർട്ട്കൊച്ചി പള്ളത്തുപറമ്പിൽ വീട്ടിൽ എം.എസ്. അജയ് (23) ആണ് പിടിയിലായത്.
ഫോർട്ട്കൊച്ചി പൊലീസ് ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ പൊന്നുഞ്ഞാൽ റോഡിന് സമീപം നടത്തിയ പരിശോധനയിൽ 10.6 ഗ്രാം തൂക്കം വരുന്ന ഹഷീഷ് ഓയിൽ ലഭിച്ചു.
തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ പ്രതിയുടെ വീട്ടിൽനിന്നും പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 7.5 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി.