കൊച്ചിയിൽ 76 ഗ്രാം എംഡിഎംഎയുമായി 17കാരനടക്കം മൂന്നുപേർ പിടിയിൽ
Mar 6, 2025, 19:22 IST


കൊച്ചി: കാക്കനാട് 76 ഗ്രാം എംഡിഎംഎയുമായി 17കാരനടക്കം മൂന്നുപേർ പിടിയിൽ. വൈറ്റില സ്വദേശി നിവേദ്, അത്താണി സ്വദേശി റിബിൻ ജോസി, കുമ്പളങ്ങി സ്വദേശിയായ 17 കാരൻ എന്നിവരാണ് അറസ്റ്റിലായത്.
മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്നരഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാക്കനാട് അളകാപുരി ഹോട്ടലിന് എതിർവശത്തായി KL-32-S-5058 എന്ന നമ്പറിലുള്ള ബൈക്കിൽ ഓട്ടോ സ്റ്റാൻറിന് സമീപത്തുനിന്നാണ് യുവാക്കളെ പിടികൂടിയത്. എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു.