മലപ്പുറത്ത് 106 ഗ്രാം എംഡിഎംഎയുമായി എക്സൈസ് യുവാവ് പിടിയിൽ

mdma,kannur
mdma,kannur

മലപ്പുറം:  എടപ്പാളിൽ 106 ഗ്രാം എംഡിഎംഎയുമായി യുവാവ്  പിടിയിൽ. പാലക്കാട് പട്ടാമ്പി സ്വദേശി ഷാഫി (35) യാണ് എക്സൈസ് പിടികൂടിയത്. എടപ്പാളിൽ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.

രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ലോഡ്ജിൽ എക്സൈസിൻറെ മിന്നൽ പരിശോധന. കണ്ണൂരിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് ഷാഫി മൊഴി നൽകി. പ്രദേശത്തെ ചെറുകിട കച്ചവടക്കാരനാണ് ഷാഫി. 

tRootC1469263">

Tags