എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
ചങ്ങരംകുളം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ ചങ്ങരംകുളം പൊലീസ് പിടികൂടി. ചങ്ങരംകുളം കാഞ്ഞിയൂരിൽ താമസിച്ചിരുന്ന തെക്കിനിയത്ത് ഹസ്സൻ (35) ആണ് പിടിയിലായത്. വിതരണത്തിനായി കവറിലാക്കി സൂക്ഷിച്ച 7.2 ഗ്രാം എം.ഡി.എം.എ.യും 122 ഗ്രാം കഞ്ചാവും ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം.
tRootC1469263">രഹസ്യവിവരത്തെ തുടർന്ന് ഹസ്സനെ കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റിയെങ്കിലും ചങ്ങരംകുളം ടൗണിലെത്തിയതോടെ ജീപ്പിൽ നിന്ന് ചാടിയ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. ചങ്ങരംകുളം പൊലീസ് ഏറെ ദൂരം പുറകെ ഓടിയാണ് അതിസാഹസികമായി പിടികൂടിയത്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുതുവത്സരാഘോഷങ്ങൾക്കായി ലഹരി വിൽപന തടയുന്നതിനാണ് ചങ്ങരംകുളം പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയത്.
.jpg)


