വില്‍പനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Mon, 13 Mar 2023

മങ്കട: വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പുത്തനങ്ങാടി സ്വദേശി ചെരടക്കുരിക്കള്‍ വീട്ടില്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്ന ലാലുവിനെ (27) യാണ് അറസ്റ്റ് ചെയ്തത്.മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളില ആയിരനാഴിപ്പടി കള്ളുഷാപ്പ് പരിസരത്ത് നിന്നും പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.