കർണാടകയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്നു എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

mdma,kannur

സുൽത്താൻബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട. കർണാടകയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി വീട്ടിൽ പി.കെ മുഹമ്മദ് ആഷിഖ്(21) പുളിക്കൽ വീട്ടിൽ പി. ആദിൽ റമീസ്(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.

ഇന്നലെ വൈകീട്ടോടെ കർണ്ണാടകയിൽ നിന്നും വന്ന കെ എസ്.ആർ ടി സി ബസിലെ യാത്രക്കാരായ യുവാക്കളിൽ നിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബെംഗളുരുവിൽ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വിൽപ്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. മുത്തങ്ങയിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്. എസ് ഐ ജെസ്വിൻ ജോയ്, എ എസ് ഐമാരായ അബ്ദുൾ ഗഫൂർ, പി.എം. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസൻ, പ്രദീപൻ, സിവിൽ പോലീസ് ഓഫീസർമാരായ എം. മിതിൻ, സുനിൽ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Tags