അരീക്കോട് ലോഡ്ജിൽ എംഡിഎംഎയുമായി 20കാരിയായ കോളേജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേർ പിടിയിൽ

mdma,kannur

  കൈപ്പകുളം  ലോഡ്ജിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ തെരച്ചിലിൽ ലഹരി സംഘത്തെ പിടികൂടി.20കാരിയായ കോളേജ് വിദ്യാർത്ഥിനി ഫിദ ഫാത്തിമ ഉൾപ്പെടെ നാല് പേരാണ് വലയിലായത്.14 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ലഹരി സംഘങ്ങൾക്കെതിരായ നടപടി ശക്തമാക്കുന്നതിനിടയിലാണ് മലപ്പുറം എസ് പി ചൈത്ര തെരേസാ ജോണിന് രഹസ്യ വിവരം കിട്ടുന്നത്. അരീക്കോട് ഭാഗത്ത് അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികൾ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തൊട്ടു പിന്നാലെ ഡാൻസാഫും പോലീസുംസ്ഥലത്തെത്തി. 

കൈപ്പക്കുളത്തുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ കോളേജ് വിദ്യാർത്ഥിയായ യുവതിയുൾപ്പെടെ നാലു പേരാണ് 14.12 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. പൂക്കളത്തൂർ സ്വദേശി വാര്യം കുന്നത്ത് മുഹമ്മദ് ദിൽഷാദ്,തൃപ്പനച്ചി സ്വദേശി കുന്നിക്കൽ ഷഹൽ നമാസ് ,കൂട്ടാവ് സ്വദേശി സജ്മീർ,കൊല്ലം അഞ്ചൽ സ്വദേശി ഫിദാ മൻസിൽ ഫിദാ ഫാത്തിമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 

പിടിയിലായ ദിൽ ഷാദും,സജ്മീറും ലഹരി കടത്ത് കേസിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞവരാണ്. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ലഹരി വിൽപ്പനയിൽ സജീവമായത്. മഞ്ചേരി ,അരീക്കോട് മേഖലകളിൽ ലഹരി മരുന്ന് വിതരണം ചെയ്യുന്നത് ഇവരുടെ നേതൃത്വത്തിലാണെന്ന് പൊലീസ് പറഞ്ഞു.

Tags