മംഗലപുരത്ത് എം.ഡി.എം.എയുമായി ഗുണ്ടാസംഘം പിടിയിൽ
മംഗലപുരം : നിരോധിത സിന്തറ്റിക് ലഹരിയുമായി കുപ്രസിദ്ധ ഗുണ്ട സഹോദരങ്ങളടക്കം നാലുപേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), സഹോദരൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് 22 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
tRootC1469263">റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓട്ടോ തടഞ്ഞാണ് ഇവരെ പിടികൂടിയത്. ഷഫീഖും ഷമീറും നിരവധി കേസുകളിൽ പ്രതികളാണ്. വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലും യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മർദിച്ച കേസിലും പൊലീസിനുനേരേ നാടൻ ബോംബെറിഞ്ഞ കേസിലും പ്രതികളാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
.jpg)


