മട്ടാഞ്ചേരിയിൽ പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Nov 21, 2023, 22:59 IST

മട്ടാഞ്ചേരി: കുട്ടികളുടെ അശ്ലീല രംഗങ്ങൾ ഡൗൺലോഡ് ചെയ്യുകയും കൈമാറുകയും ഫോണിൽ ശേഖരിക്കുകയും ചെയ്ത അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.
പശ്ചിമബംഗാൾ സ്വദേശി റഫീഖ് ആലമാണ് (25) മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.പനയപ്പള്ളിയിലെ ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.