കോട്ടയത്തെ റബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ കവർച്ച ;നഷ്ടമായത് 75പവൻ സ്വർണം

rubberboard

 കോട്ടയം: പുതുപ്പള്ളിയിലെ റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്‌സിൽ വൻ കവർച്ച. റബർ ബോർഡിന്റെ ജീവനക്കാർക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാർട്ടേഴ്‌സുകളിലാണ് കവർച്ച നടന്നത്. മൂന്ന് ക്വാർട്ടേഴ്സുകളിൽ കവർച്ചാശ്രമവുമുണ്ടായി. ആകെ 75 പവനോളം സ്വർണം ഇവിടെനിന്ന് മോഷ്ടിക്കപ്പെട്ടതായാണ് കരുതുന്നത്. 

tRootC1469263">

വിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലിസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.

Tags