പന്തീരാങ്കാവിൽ വൻ ലഹരിവേട്ട; ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
May 9, 2026, 09:19 IST
കോഴിക്കോട്: പന്തീരാങ്കാവില്‍ വന്‍ ലഹരിവേട്ട. ഒരു കിലോയിലധികം എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. മലപ്പുറം ചേലേമ്പ്ര സ്വദേശി ആദില്‍ ഷാന്‍, പള്ളിക്കല്‍ ബസാര്‍ സ്വദേശി മുഹമ്മദ് ഹര്‍ഷ ലാല്‍, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ എന്നിവരാണ് പിടിയിലായത്.
കാറില്‍ ആയിരുന്നു എംഡിഎംഎ കടത്ത്. ഡാന്‍സാഫ് സംഘത്തിന്റെ നൈറ്റ് പെട്രോളിങ്ങിനിടെയാണ് എംഡിഎംഎ പിടികൂടിയത്. അതില്‍ ഷാന്‍ നേരത്തെ എംഡിഎംഎ കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ആളാണ്.
.jpg)

