വീട്ടുകാർ പറഞ്ഞ സ്ത്രീധനം നൽകാത്തതിൽ വിവാഹം വേണ്ടെന്നുവെച്ചു; യുവാവ് അറസ്റ്റിൽ
വീട്ടുകാർ പറഞ്ഞ സ്ത്രീധനം നൽകാത്തതിനു പിന്നാലെ വിവാഹം വേണ്ടെന്നുവച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ഹിസാർ ജില്ലയിലെ ആദംപൂർ സ്വദേശി സുനിൽ ആണ് അറസ്റ്റിലായത്. കാർ, മോട്ടോർ സൈക്കിള്‍ എന്നിവയുള്‍പ്പെടെ യുവാവ് ചോദിച്ചിരുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബം തരാത്തിന് പിന്നാലെയാണ് യുവാവ് വിവാഹം വേണ്ടെന്നുവെച്ചത്. പിന്നാലെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകി.
ഭാരതീയ ന്യായ് സംഹിത, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പെണ്‍കുട്ടി നൽകിയ പരാതിയിലാണ് വരനെതിരെ പൊലീസ് കേസെടുത്തതെന്ന് ഫത്തേബാദ് പൊലീസ് വക്താവ് എഎസ്ഐ വിനോദ് കുമാർ പറഞ്ഞു. ഡിസംബർ ഒന്ന് 2025ന് ആണ് വിവാഹം നിശ്ചയിച്ചത്. പിന്നീട് 2025 ഒക്ടോബർ 24ന് ഇരുവരും തമ്മിലുള്ള എംഗേജ്മെൻ്റ് നടന്നു.
ചടങ്ങുകള്‍ക്കിടയിൽ തന്നെ സ്വർണം, വെള്ളി ആഭരണങ്ങളും സമ്മാനങ്ങളും നൽകിയിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. എംഗേജ്മെൻ്റിന് ശേഷം കാറും മോട്ടോർ സൈക്കിളും ആവശ്യപ്പെട്ടുവെന്ന് യുവതി പറയുന്നു. അതേസമയം, കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
.jpg)

