മണിപ്പൂരിൽ 55.52 കോടിയുടെ മയക്കുമരുന്ന് പിടികൂടി

drug arrest
drug arrest

ഇംഫാൽ: മണിപ്പൂരിലെ ചുരാചാന്ത്പുർ ജില്ലയിൽ നിന്ന് 55.52 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്‌(ഡിആർഐ), കസ്റ്റംസ്, അസം റൈഫിൾസ്, മണിപ്പൂർ പോലീസ് എന്നിവ സംയുക്തമായി ജൂൺ അഞ്ചുമുതൽ ഏഴുവരെ ജില്ല അതിർത്തിയിൽ നടത്തിവന്ന ‘ഓപ്പറേഷൻ വൈറ്റ് വെയിലി’ന്റെ ഭാ​ഗമായാണ് വൻതോതിൽ മയക്കുമരുന്ന് പിടികൂടിയത്.

tRootC1469263">

അതേസമയം മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ബെഹിയാങ് ഗ്രാമത്തിൽവെച്ച് സംശയാസ്പദമായി കാണപ്പെട്ട രണ്ടാളുകളെ പിന്തുടരുകയും, സിംഘാട്ട് സബ് ഡിവിഷനിൽ തഡൗ വെങിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 219 സോപ്പുപെട്ടികളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും 8 ചെറിയ ടിന്നുകളിൽ സൂക്ഷിച്ചിരുന്ന കറുപ്പും കണ്ടെടുത്തു. കൂടാതെ രണ്ട് വാക്കി-ടോക്കിയും 7,58,050 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്ന് ഒരാളെയും രക്ഷപ്പെട്ടോടിയ രണ്ടാളുകളെ ബവൽക്കോട്ട് ചെക്ക്‌ഗെയ്റ്റിന് സമീപത്തു നിന്നും പിടികൂടി.

Tags