മംഗളൂരുവിൽ സ്കൂട്ടറിൽ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ
Nov 20, 2023, 18:05 IST
മംഗളൂരു: സ്കൂട്ടറിൽ കഞ്ചാവ് കടത്തുകയായിരുന്ന മൂന്ന് യുവാക്കളെ മംഗളൂരു വിമാനത്താവളം മേഖലയിലെ കാസിലിൽനിന്ന് ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. തേജക്ഷ പൂജാരി (22), വി. സന്തോഷ് പൂജാരി (24), എം. അബൂബക്കർ സിദ്ദിഖ് (26) എന്നിവരാണ് അറസ്റ്റിലായത്.
സബ് ഇൻസ്പെക്ടർ ഗുരപ്പ കാന്തിയുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടെ എത്തിയ ഇവർ സ്കൂട്ടർ നിർത്താതെ പോയി. പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സ്കൂട്ടറിൽ സൂക്ഷിച്ച 3.40 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.